മഹാരാഷ്ട്രയിൽ ക്ഷേത്രത്തിനുള്ളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; കരാർ ജീവനക്കാരൻ അറസ്റ്റിൽ

  1. Home
  2. National

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിനുള്ളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; കരാർ ജീവനക്കാരൻ അറസ്റ്റിൽ

rape attempt


മഹാരാഷ്ട്രയിലെ പുണെയിൽ ക്ഷേത്രത്തിനകത്തുവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വിശാൽ സിങ് എന്നയാളാണ് നിഗ്ഡി പൊലീസിന്റെ പിടിയിലായത്. പുണെയിലെ പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഈ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഞായറാഴ്ച മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയപ്പോഴാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. വിവരമറിഞ്ഞയുടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച തന്നെ പ്രതിയെ പിടികൂടുകയായിരുന്നുവെന്ന് സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ അറിയിച്ചു.

പ്രാർത്ഥന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുകയായിരുന്ന പെൺകുട്ടി ക്ഷേത്രത്തിനുള്ളിൽ ഒറ്റയ്ക്കായ തക്കം നോക്കിയാണ് പ്രതി സമീപത്തെത്തിയത്. നിർമ്മാണ സൈറ്റുകളിൽ ഉപയോഗിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റാണ് ഇയാൾ ധരിച്ചിരുന്നത്. പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച ഉടൻ തന്നെ കുട്ടി കുതറിമാറി ഇയാളെ തള്ളമാറ്റുകയായിരുന്നു. തുടർന്ന് ഇയാൾ ക്ഷേത്രത്തിനുള്ളിൽ നിന്ന് വേഗത്തിൽ പുറത്തേക്ക് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊതുജനങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്.