മണൽ കടത്ത് തടയാൻ ശ്രമിച്ചു; സബ് ഇൻസ്പെക്ടറെ ട്രാക്ടർ കയറ്റി കൊന്നു

  1. Home
  2. National

മണൽ കടത്ത് തടയാൻ ശ്രമിച്ചു; സബ് ഇൻസ്പെക്ടറെ ട്രാക്ടർ കയറ്റി കൊന്നു

death


മണൽക്കടത്ത് തടയാൻ ശ്രമിച്ച  സബ്   ഇൻസ്പെക്ടറെ ബിഹാറിൽ  ട്രാക്ടർ കയറ്റി കൊലപ്പെടുത്തി.  അനധികൃതമായി ഖനനം ചെയ്ത മണൽ കടത്തുകയായിരുന്ന സംഘത്തെ തടയാൻ ശ്രമിക്കവെയാണ് ആക്രമണം. സംഭവത്തിൽ ഹോം ഗാർഡുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സബ് ഇൻസ്പെക്ടറായ പ്രഭാത് രഞ്ജനാണ് ​ദാരുണമായി കൊല്ലപ്പെട്ടത്. ജാമുയിയിലെ മഹൂലിയ തണ്ട് ഗ്രാമത്തിലാണ് സംഭവം. സിവാൻ ജില്ലക്കാരനായ പ്രഭാത് രഞ്ജൻ ഗാർഹി പൊലീസ് സ്റ്റേഷന്റെ ചുമതല നിർവഹിക്കുന്ന ഉദ്യോ​ഗസ്ഥനാണ്. അക്രമണത്തിന് പിന്നാലെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.