ഹിമപാതം; കുളു - മണാലി പ്രദേശത്തും കനത്ത മഞ്ഞ് വീഴ്ച്ച, ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു

  1. Home
  2. National

ഹിമപാതം; കുളു - മണാലി പ്രദേശത്തും കനത്ത മഞ്ഞ് വീഴ്ച്ച, ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു

snow


ഒഴുകിയെത്തിയ ഹിമപാതത്തില്‍പ്പെട്ട് ഹിമാചല്‍ പ്രദേശിലെ പ്രശസ്ത വിനോദ സഞ്ചര കേന്ദ്രമായ കുളു - മണാലി പ്രദേശം ദുരിതത്തിലായി. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ചയും ഹിമപാതവുമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംസ്ഥാനത്തെ 583 റോഡുകളും അഞ്ച് ദേശീയ പാതകളും അടച്ചതോടെ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാര്‍ച്ച് 3 -ാം തിയതി മറ്റൊരു ഹിമപാത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിനിടെ ണ്ട് ദിവസമായി പ്രദേശത്ത് സംഭവിച്ച ഹിമപാതത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

കുളു, കാൻഗ്ര, ചമ്പ, കിന്നൗർ, ലാഹോൾ-സ്പിതി തുടങ്ങിയ ജില്ലകളിലെല്ലാം തുടർച്ചയായ മഴയും മഞ്ഞുവീഴ്ചയും കാരണം വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നദികളും അരുവികളിലും ജലനിരപ്പ് ഉയർന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. പഹനല ഖാദിലും കുളുവിനും ഡസന്‍ കണക്കിന് വാഹനങ്ങളാണ് ഒഴുകിപ്പോയത്. കാൻഗ്ര ജില്ലയിലെ ഛോട്ടാ ഭംഗലില്‍ മേഘവിസ്ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കിന്നൗർ, ഭർമോർ പ്രദേശങ്ങളിലും ഹിമപാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചമ്പ ജില്ലയിലെ പാംഗി വാലിയിലെ കുമാർ പഞ്ചായത്തിലുണ്ടായ ഒരു ഹിമപാതത്തില്‍ പ്രദേശം ഒറ്റപ്പെട്ട് പോയി.