അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: പ്രതികളുടെ വീടുകളിൽ പൊലീസ് റെയ്ഡ്

  1. Home
  2. National

അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: പ്രതികളുടെ വീടുകളിൽ പൊലീസ് റെയ്ഡ്

ayodhya rama temple-bomb threat


അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പിൽ പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിനു യാദവ് ഉൾപ്പെടെയുള്ള പ്രതികളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.

ഉത്തർപ്രദേശ് പൊലീസിന്റെയും എസ്.ഐ.ടിയുടെയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് കണ്ടെത്തിയത്. പ്രതികൾ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനൊപ്പം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു. 500 രൂപയുടെ കെട്ടുകൾ തുടർച്ചയായി മോഷിച്ചു കടത്തി. ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ശൗചാലയത്തിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തി തുടങ്ങിയ കാര്യങ്ങൾ പൊലീസിന്റെ അന്വേഷണ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ രാജി സ്ഥിരികരിച്ച് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രസ്താവന ഇറക്കിയിരുന്നു. രാജി വെച്ചില്ലെന്ന് ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ട്രസ്റ്റ് രാജി സ്ഥിരീകരിച്ചത്. സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ട്രസ്റ്റ് വ്യക്തമാക്കി. കുറ്റക്കാർക്ക് കർശന നടപടി ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്നുവെന്നും ട്രസ്റ്റ് കൂട്ടിച്ചേർത്തു. ക്ഷേത്ര ട്രസ്റ്റ് യോഗം അടുത്തമാസം ഏഴിന് ചേരും.