അയോധ്യയിൽ കെഎഫ്‌സിയും തുറക്കാം; എന്നാൽ വെജ് ഭക്ഷണം മാത്രമേ വിളമ്പാവൂ
അയോധ്യയിൽ രാമക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഡോമിനോസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചതിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ ഭക്ഷ്യ ശൃംഖല ഔട്ട്‌ലെറ്റുകളെ സ്വാഗതം ചെയ്യുന്നു.
മെനുവിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പും എങ്കിൽ അയോധ്യയിൽ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റ് തുറക്കാൻ അനുമതി നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 'കെഎഫ്‌സി അവരുടെ യൂണിറ്റ് അയോധ്യ-ലക്‌നൗ ദേശീയപാതയിൽ ആരംഭിച്ചത് ഇവിടെ ഞങ്ങൾ നോൺവെജ് ഭക്ഷണം അനുവദിക്കാത്തത് കൊണ്ടാണ് വെജിറ്റേറിയൻ ഭക്ഷണം മാത്രം വിൽക്കുമെങ്കിൽ അവർക്കും ഒരിടം നൽകാൻ ഞങ്ങൾ തയ്യാറാണ്' സർക്കാർ ഉദ്യോഗസ്ഥനായ വിശാഖ് സിങ് പറഞ്ഞു
അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിലെ പഞ്ച് കോശി മാർഗ് എന്ന ദേശീയപാതയിൽ മദ്യവും മാസവും നിരോധിച്ചിട്ടുണ്ട്. മാംസത്തിന് വിലക്കേർപ്പെടുത്തിയത് അയോധ്യയിൽ മാത്രമല്ല ഹരിദ്വാറിലും സമാനമായ വിലക്കുകളുണ്ട്.