ബെംഗളൂരുവിലെ ഡേകെയറിൽ കുഞ്ഞുങ്ങളെ വാഷിങ് മെഷീനിലിട്ട് പൂട്ടി; രണ്ട് ആയമാർ അറസ്റ്റിൽ
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡേകെയർ സെന്ററിൽ പികുഞ്ഞുങ്ങളെ വാഷിങ് മെഷീനിലിട്ട് പൂട്ടിയ സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.മൂന്നുപേര്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ നോട്ടീസും നല്‍കി. ആകെ അഞ്ച് ജീവനക്കാര്‍ക്കെതിരെയാണ് എച്ച്എഎല്‍ പൊലീസിന്റെ കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ രണ്ട് മുതൽ നാല് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയത്. കരയുന്ന കുഞ്ഞുങ്ങളെ വാഷിങ് മെഷീനിലുള്ളിലേക്ക് ഇറക്കി വച്ചും ശുചിമുറിയിക്കുള്ളിൽ പൂട്ടിയിട്ടും, വെള്ളം മുഖത്തേക്ക് ശക്തിയായി ചീറ്റിച്ചും ആയമാർ ഭീഷണിപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെന്ററിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയത്
