കസ്റ്റഡി കാലാവധി കഴിഞ്ഞിട്ടും ജാമ്യാപേക്ഷ പരിഗണിച്ചില്ല; സൗരവ് ദാസും അശുതോഷ് റങ്കയും ജയിലിൽ തുടരും

  1. Home
  2. National

കസ്റ്റഡി കാലാവധി കഴിഞ്ഞിട്ടും ജാമ്യാപേക്ഷ പരിഗണിച്ചില്ല; സൗരവ് ദാസും അശുതോഷ് റങ്കയും ജയിലിൽ തുടരും

cjp


ഡൽഹി ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ സി.ജെ.പി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. കേസിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് മറ്റൊരു സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുൻപാകെ വാദം കേൾക്കും.

അതേസമയം, കേസിൽ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി സി.ജെ.പി രംഗത്തെത്തി. കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റിന് ഭീഷണിയുണ്ടെന്നും കസ്റ്റഡി കാലാവധി അവസാനിച്ചിട്ടും ഇന്ന് ഉച്ചയോടെ പരിഗണിക്കുമെന്ന് അറിയിച്ച ജാമ്യഹരജി മാറ്റിവെച്ചെന്നും സംഘടന ആരോപിച്ചു. പ്രതിരോധ നിരയിലുണ്ടായിരുന്ന അജിങ്ക്യ ഷിൻഡെയ്ക്ക് നേരത്തെ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.

അതിക്രമിച്ചുകടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന ബോണ്ട് ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിഷേധിക്കാനുള്ള ഇടങ്ങളിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഉള്ളിൽ കടന്നാണ് ഇവർ സമരം നടത്തിയത്.