'ഇന്ത്യൻ സംസ്‌കാരത്തിന് ചേർന്നതല്ല'; ലേഡീസ് ഡിജെ നൈറ്റിലേക്ക് കയറി പാർട്ടി തടസ്സപ്പെടുത്തി ബജ്രംഗദൾ

  1. Home
  2. National

'ഇന്ത്യൻ സംസ്‌കാരത്തിന് ചേർന്നതല്ല'; ലേഡീസ് ഡിജെ നൈറ്റിലേക്ക് കയറി പാർട്ടി തടസ്സപ്പെടുത്തി ബജ്രംഗദൾ

BAJRANG


കർണാടക ശിവമൊഗ്ഗയിലെ കുവേമ്പു റോഡിലുള്ള ക്ലബിൽ കയറി പാർട്ടി തടസ്സപ്പെടുത്തി ബജ്‌രംഗദൾ. ക്ലിഫ് എംബസി എന്ന ഹോട്ടലിൽ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാർട്ടിയിലാണ് അതിക്രമം. സ്ത്രീകളോട് ഉടൻ ഹോട്ടൽ വിട്ട് പോകാൻ ആക്രോശിച്ചുകൊണ്ടാണ് ബജ്‌രംഗദൾ പ്രവർത്തകർ പാർട്ടിയിൽ അതിക്രമിച്ച് കയറിയത്. ഇന്നലെ രാത്രിയാണ് സംഭവം.

എഴുപതോളം സ്ത്രീകൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്ത്രീകൾ ഇവിടം വിട്ടുപോകണം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവർ എത്തിയത്. പാർട്ടി ഇന്ത്യൻ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് ബജ്‌രംഗദൾ കൺവീനർ രാജേഷ് ഗൗഡ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയാണ് ഇവർ തടസ്സപ്പെടുത്തിയത്. ഇവിടെ എത്തിയ സ്ത്രീകളുടെ വസ്ത്രങ്ങളടക്കം ഭാരതീയ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് ഇവർ ആരോപിച്ചു. ഹോട്ടലിനും ബാറിനും ലൈസൻസുണ്ടെന്നും അനധികൃതമായാണ് ഇവർ പാർട്ടി തടസ്സപ്പെടുത്തിയതെന്നും ഹോട്ടലുടമകൾ പറഞ്ഞു. എന്നാൽ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.