അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം

  1. Home
  2. National

അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം

IMAGE


അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാർ നിരോധിച്ചു.ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്‌സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ഒടിടി പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം .കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിഷയത്തിൽ നടപടി സ്വീകരിച്ചത്.ഐടി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നടപടി എടുത്തത്. ഐടി നിയമത്തിലെ സെക്ഷൻ 67, 67എ, 1986 സ്ത്രീകളുടെ അസഭ്യമായ പ്രാതിനിത്യ നിയമത്തിലെ സെക്ഷൻ 4 എന്നിവയുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നായ നടപടി.

ആഭ്യന്തര മന്ത്രാലയം, വനിതാ-ശിശു വികസന മന്ത്രാലയം, നിയമകാര്യ വകുപ്പ്, ഫിക്കി, സിഐഐ, വനിതാ-ശിശു അവകാശ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ചാണ് തീരുമാനം. ബന്ധപ്പെട്ട വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള പ്രവേശനം തടയാൻ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.2024 മാർച്ചിലും സമാനമായി 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ, 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും നിരോധിച്ചിരുന്നു.