അപേക്ഷിച്ചു, ചെറുത്തു, രക്ഷയില്ല; ഒടുവിൽ പീഡനവീരന്‍റെ ജനനേന്ദ്രിയം മുറിച്ച് യുവതി

  1. Home
  2. National

അപേക്ഷിച്ചു, ചെറുത്തു, രക്ഷയില്ല; ഒടുവിൽ പീഡനവീരന്‍റെ ജനനേന്ദ്രിയം മുറിച്ച് യുവതി

rape 12


സിനിമാക്കഥയിൽനിന്ന് അൽപ്പം വ്യത്യസ്തമെങ്കിലും ലക്നൗവിൽ നിന്നുള്ള സംഭവം ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അ​യ​ൽ​വാ​സി​യാ​യ 26കാ​രന്‍റെ ജ​ന​നേ​ന്ദ്രി​യം യുവതി കത്തികൊണ്ടു മുറിച്ചുമാറ്റിയതാണ് വാർത്തയായത്.

ഉത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാം​ബി ജി​ല്ല​യി​ലെ ഷ​രീ​ഫ്പുർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടി​ൽ ജോ​ലി​ക്കുവന്ന യു​വാ​വ് ത​ന്നെ ലൈംഗികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചെ​ടു​ത്ത​തെ​ന്ന് യു​വ​തി​ പോലീസിനു മൊഴി നൽകി. 

വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് പീ​ഡനശ്രമമെന്നും യു​വ​തി. പീഡനശ്രമത്തിനിടെ കുതറിയോടിയ യു​വ​തി അ​ടു​ക്ക​ള​യി​ൽനി​ന്ന് ക​ത്തി​യു​മാ​യി തി​രി​കെ​യെ​ത്തി ജന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി യു​വ​തി പ​രാ​തിയും ന​ൽ​കി.

പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ രക്തത്തിൽ കുളിച്ച് അവശനിലയിലായിരുന്നു യുവാവ്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി യുവാവിനെ പ്ര​യാ​ഗ് രാ​ജി​ലെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യു​വ​തി​ക്കെ​തിരേ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.