ബംഗാളി നടി ഐൻഡ്രില ശർമ അന്തരിച്ചു

  1. Home
  2. National

ബംഗാളി നടി ഐൻഡ്രില ശർമ അന്തരിച്ചു

aindrila-sharma


ബംഗാളി നടി ഐൻഡ്രില ശർമ (24) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണമെന്ന് നടിയുടെ കുടുംബം പറഞ്ഞു. മുർഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിരുന്നു.

രണ്ടു വട്ടം അർബദ ബാധിതയായ ഇവർ 2015ലാണ് അഭിനയ രംഗത്തേക്ക് തിരച്ചെത്തിയിരുന്നത്. എല്ലുകളിലോ എല്ലുകൾക്ക് ചുറ്റുമുള്ള മൃദുവായ ടിഷ്യൂകളിലോ ഉണ്ടാകുന്ന അപൂർവ തരം ക്യാൻസറായ എവിങ്ങിസ് സാർക്കോമയാണ് ഐൻഡ്രില ശർമ്മയ്ക്ക് ബാധിച്ചത്. ശസ്ത്രക്രിയയിലൂടെയും കീമോറേഡിയേഷനിലൂടെയും അവർ ചികിത്സ തേടിയിരുന്നു.

മസ്തിഷ്‌കാഘാതത്തെ തുടർന്ന് നവംബർ ഒന്നിന് ഹൗറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇന്ന് ഒരു മണിയോടെയാണ് മരിച്ചത്. സമീപ കാലത്ത് സഭ്യസാച്ചി ചൗധരിക്കൊപ്പം 'ഭാഗാർ' വെബ്‌സീരീസിൽ അഭിനയിച്ചിരുന്നു. നടിയുടെ മരണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചിച്ചു.