ബെംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ ശുചിമുറിയിൽ ബലാത്സംഗം ചെയ്തു; സഹപാഠി അറസ്റ്റിൽ

  1. Home
  2. National

ബെംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ ശുചിമുറിയിൽ ബലാത്സംഗം ചെയ്തു; സഹപാഠി അറസ്റ്റിൽ

image


ബെംഗളൂരുവിൽ സ്വകാര്യ എൻജിനീയറിങ് വിദ്യാർഥിനിയെ കോളജ് ക്യാമ്പസിനുള്ളിലെ ശുചിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്തു.ഈ മാസം പത്താം തീയതിയാണ് സംഭവം. ആൺകുട്ടികളുടെ ശുചിമുറിയിൽ വെച്ചാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ അഞ്ചാം സെമസ്റ്റർ ജൂനിയർ വിദ്യാർഥിയെ ഹനുമന്തനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 15 നാണ് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്.

എഫ്‌ഐആർ പ്രകാരം, ഏഴാം സെമസ്റ്ററിൽ ബി.ടെക് വിദ്യാർഥിനിയായ പെൺകുട്ടിക്ക് മൂന്ന് മാസമായി പ്രതി ജീവൻ ഗൗഡയെ അറിയാമായിരുന്നു. ഉച്ചഭക്ഷണ സമയത്ത് പ്രതി വിദ്യാർഥിനിയെ വിളിക്കുകയും ആർക്കിടെക്ചർ ബ്ലോക്കിന് സമീപം വരണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു. അവിടെ വെച്ച് ഇയാളെ വിദ്യാർഥിനിയെ നിർബന്ധിച്ച് ചുംബിക്കുകയും പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.