ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കാരണം വിവാഹം നടന്നു; യുവാവിൻറെ കുറിപ്പ് വൈറൽ

  1. Home
  2. National

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കാരണം വിവാഹം നടന്നു; യുവാവിൻറെ കുറിപ്പ് വൈറൽ

BAMGLOR


ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിന് നന്ദി പറഞ്ഞു കൊണ്ടുള്ള യുവാവിന്റെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. ട്രാഫിക് ബ്ലോക്ക് കാരണമാണ് തൻറെ വിവാഹം നടന്നതെന്ന് യുവാവ് പറയുന്നു. റെഡിറ്റിലൂടെയാണ് യുവാവ് തൻറെ അനുഭവം പങ്കുവെച്ചത്. നർമം കലർന്ന കുറിപ്പിൻറെ സ്‌ക്രീൻഷോട്ടുകൾ നിരവധിപേർ പങ്കുവെച്ചു.

താനും ഭാര്യയും സുഹൃത്തുകളായിയിരുന്നു. ഒരു ദിവസം ഭാര്യക്ക് ലിഫ്റ്റ് നൽകിയപ്പോൾ ഈജിപുര മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തികൾ കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്ന് ഞങ്ങൾ മറ്റൊരു വഴിയിലൂടെ പോവുകയും റസ്റ്റാറൻറിൽ കയറി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തു. അന്നു മുതൽ പ്രണയവും തുടങ്ങി.. യുവാവിൻറെ കുറിപ്പിൽ പറയുന്നു.

ഈ സംഭവം നടന്നിട്ട് അഞ്ചുവർഷമായി. ഞങ്ങളുടെ വിവാഹവും നടന്നു. എന്നാൽ ഇതുവരെ മേൽപ്പാലത്തിൻറെ പണികഴിഞ്ഞിട്ടില്ലെന്നും കുറിപ്പിലുണ്ട്. കുറിപ്പ് വൈറലായതോടെ ബംഗലൂരുവിലെ ഗതാഗുരുക്കിനെ തുടർന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് നിരവധിപേർ കമൻറു ചെയ്തു.