നൂറുകണക്കിന് പ്രമുഖര്‍ ഇന്ന് പാര്‍ട്ടിയിൽ ചേരുമെന്ന് അറിയിച്ച് ബിജെപി
പ്രമുഖര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ച് ബിജെപി. നൂറുകണക്കിന് പ്രമുഖര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് പാര്‍ട്ടി തന്നെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഇന്ന് രാവിലെ 11 മണിയോടെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എല്ലാവരുമെത്തും, ദേശീയ പ്രസിഡന്‍റ് ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ ബിജെപിയിലേക്ക് ചേര്‍ന്ന് അംഗത്വമെടുക്കുമെന്നാണ് അറിയിപ്പ്.