തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്തു; വനിത എസ്.ഐക്ക് സസ്പെൻഷൻ

  1. Home
  2. National

തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്തു; വനിത എസ്.ഐക്ക് സസ്പെൻഷൻ

susp


ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്‌തതിന് ഹൈദരാബാദില്‍ വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍ . ഹൈദരാബാദ് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്‌ക്ക് തെരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും നല്‍കിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടറായ ഉമാ ദേവിക്കെതിരെ നടപടിയുണ്ടായത്. 

ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക കുപ്പായത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നതിനിടെ എഎസ്‌ഐയായ ഉമാ ദേവി ബിജെപി സ്ഥാനാര്‍ഥിയായ  കോംപെല്ലാ മാധവി ലതയുടെ അടുത്തെത്തി ഹസ്‌തദാനം ചെയ്‌ത ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് വകുപ്പ്തല നടപടി. തെരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ ഇലക്ഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ആലിംഗനം ചെയ്‌ത ശേഷം ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.