ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്നെന്ന ആരോപണം: കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് ബി.ജെ.പി

  1. Home
  2. National

ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്നെന്ന ആരോപണം: കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് ബി.ജെ.പി

kamala hasan


നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി. ‘എക്സി’ലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.

കമൽഹാസൻ നടത്തുന്ന പാർട്ടികളിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്ന് ഗായിക സുചിത്രയാണ് കഴിഞ്ഞദിവസം ആരോപിച്ചത്. തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായി ദിശതെറ്റുകയാണെന്നും അവർ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാരായണൻ തിരുപ്പതി രംഗത്തെത്തിയത്.

‘‘സുചിത്ര പറഞ്ഞ കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തിൽ ഏതെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടെങ്കിൽ കമൽഹാസനെ ചോദ്യംചെയ്യണം. പാർട്ടികളിലേക്ക് എവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തണം’’ -അദ്ദേഹം ആവശ്യപ്പെട്ടു.