സോനാക്ഷിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ബിജെപി ഐടി സെൽ: ശത്രുഘൻ സിൻഹ

  1. Home
  2. National

സോനാക്ഷിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ബിജെപി ഐടി സെൽ: ശത്രുഘൻ സിൻഹ

sinha


ബോളിവുഡ് താരം സോനാക്ഷി സിൻഹയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ബിജെപി ഐടി സെല്ലാണെന്ന് പിതാവും നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘൻ സിൻഹ. സോനാക്ഷിക്കെതിരെയുള്ള ട്രോളുകളും വിമർശനങ്ങളും ആസൂത്രിതമാണെന്നും പണം നൽകി ചെയ്യിക്കുന്നതാണെന്നും എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആരോപിച്ചു.

ഝാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സോനാക്ഷി മൗനം പാലിച്ചെന്ന ആരോപണത്തിലാണ് പ്രധാനമായും സൈബർ ആക്രമണം നടക്കുന്നത്. എന്നാൽ ഈ ആരോപണം നിഷേധിച്ച ശത്രുഘൻ സിൻഹ, വിദ്യാർത്ഥികൾക്ക് മകൾ പൂർണ്ണ പിന്തുണ നൽകിയിരുന്നതായി വ്യക്തമാക്കി. മുൻപും സിജെപി പ്രക്ഷോഭങ്ങളിലും ആക്ടിവിസ്റ്റ് സോനം വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ചും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സോനാക്ഷി കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം വിമർശനങ്ങൾ സോനാക്ഷിയെ ബാധിക്കാറില്ലെന്നും സോഷ്യൽ മീഡിയയ്ക്കപ്പുറം വലിയൊരു ജീവിതമുണ്ടെന്നാണ് മകൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോനാക്ഷിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഭാവി കാര്യങ്ങളിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ദഹാഡ്' രണ്ടാം ഭാഗമാണ് സോനാക്ഷിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.