രാഹുല്‍ ഗാന്ധി പ്രിയങ്കയുടെ മകള്‍ക്കൊപ്പം,അപകീര്‍ത്തി പരാമര്‍ശവുമായി ബിജെപി ഐടി സെല്‍ തലവന്‍

  1. Home
  2. National

രാഹുല്‍ ഗാന്ധി പ്രിയങ്കയുടെ മകള്‍ക്കൊപ്പം,അപകീര്‍ത്തി പരാമര്‍ശവുമായി ബിജെപി ഐടി സെല്‍ തലവന്‍

rahul


പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് അപകീര്‍ത്തി പരാമര്‍ശവുമായി ബിജെപി നേതാവ്. മിരായ വദ്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടുള്ള തമിഴ്നാട് ബിജെപി ഐടി സെല്‍ തലവന്‍ നിര്‍മല്‍ കുമാറിന്റെ ട്വീറ്റാണ് ഇപ്പോള്‍ പ്രതിഷേധമുണ്ടാക്കുന്നത്.

രാഹുല്‍ മിരായയുടെ കയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രമാണ് നിര്‍മല്‍ പങ്കുവച്ചത്. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കൊണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്.

''കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്'' എന്നായിരുന്നു ട്വീറ്റ്.എന്നാല്‍ ഇത് വിവാദമായതോടെ തന്റെ തമിഴിലെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാകാം എന്ന വിശദീകരണവുമായി നിര്‍മല്‍ തന്നെ രംഗത്തെത്തി. പിന്നാലെ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.