'മോദിയും യോഗിയും സ്വന്തമെന്ന് പറയാത്തവരുടെ പിതാവും സ്വന്തമല്ല, ഇത്തരക്കാർ രാജ്യദ്രേഹികൾ'; വിവാദ പ്രസ്താവനയിൽ കുടുങ്ങി ബി.ജെ.പി. എംപി

  1. Home
  2. National

'മോദിയും യോഗിയും സ്വന്തമെന്ന് പറയാത്തവരുടെ പിതാവും സ്വന്തമല്ല, ഇത്തരക്കാർ രാജ്യദ്രേഹികൾ'; വിവാദ പ്രസ്താവനയിൽ കുടുങ്ങി ബി.ജെ.പി. എംപി

bjp-mp-mahesh-sharma


മോദിയും യോഗിയും സ്വന്തമെന്ന് കണക്കാക്കത്തവരുടെ പിതാവും സ്വന്തമല്ലെന്ന വിവാദ പ്രസ്താവനയിൽ കുടുങ്ങി ബി.ജെ.പി എം.പി മഹേഷ് ശർമ. തെക്കൻ യു.പിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മഹേഷ് ശർമയുടെ ഊ പ്രസ്താവന.

ഇത്തരക്കാർ രാജ്യദ്രേഹികളാണെന്നും രാജ്യത്തിന്റെ പുരോഗിതിക്കും വികസനത്തിനും അത്തരം ആളുകളെ ആവശ്യമില്ലെന്നും മഹേഷ് ശർമ പറഞ്ഞു. ഏപ്രിൽ 12-ന് നടത്തിയ പ്രസ്താവനയുടെ വീഡിയോ വലിയ രീതിയിലാണ് ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശർമയുടെ പ്രതികരണം വിവാദമായതോടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.