ബിജെപിയുടെ പുതിയ അധ്യക്ഷനെ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് സൂചന

  1. Home
  2. National

ബിജെപിയുടെ പുതിയ അധ്യക്ഷനെ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് സൂചന

image


ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് പ്രഖ്യാപിക്കുമെന്ന് സൂചന. നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദയുടെ കാലാവധി കഴിഞ്ഞ സാചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. 2020-ൽ ബിജെപി അധ്യക്ഷനായി സ്ഥാനമേറ്റ നദ്ദയുടെ കാലാവധി 2024-ൽ അവസാനിച്ചിരുന്നു. എന്നാൽ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തിന് കാലാവധി നീട്ടുകയായിരുന്നു. ഈ സമയപരിധിയും അവസാനിച്ചു .

അധ്യക്ഷ സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും നിലവിലെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ, മുതിർന്ന ബിജെപി നേതാവ് ബി.ഡി. ശർമ, മുൻ ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്