അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം; നാടൻ ബോംബാണ് കാരണമെന്നാണ് വിവരം

  1. Home
  2. National

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം; നാടൻ ബോംബാണ് കാരണമെന്നാണ് വിവരം

amravati-central-jail


ആന്ധ്രപ്രദേശിലെ അമരാവതി സെൻട്രൽ ജയിലിൽ സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രിയാണ് സ്‌ഫോടനം നടന്നത്. നാടൻ ബോംബാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് വിവരം. രാത്രി ഉഗ്രശബ്ദം കേട്ട് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം ഓടിയെത്തി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ എവിടെ നിന്നാണ് ജയിലിനുള്ളിൽ ബോംബ് എത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

ജയിലിന്റെ അടുക്കളയ്ക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയാണ്. ഇത്തരത്തിൽ മറ്റ് സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് നീക്കം. പ്ലാസ്റ്റിക് പന്തിന്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയതെന്ന് അമരാവതി പൊലീസ് കമ്മിഷണർ നവിൻചന്ദ്ര റെഡ്ഡി പറഞ്ഞു.