യമുന നദിയിൽ ബോട്ട് മുങ്ങി; മൂന്ന് പേർ മരിച്ചു, മൂന്ന് കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു
ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ യമുന നദിയിൽ ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു. ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഘടംപൂരിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറി താഴ്ന്നുപോയതാണ് അപകടകാരണം.
മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരണപ്പെട്ടത്. മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
