മ്യാൻമറിൽ ബോട്ട് ദുരന്തം; 500-ലധികം റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചതായി റിപ്പോര്‍ട്ട്
മ്യാൻമറിൽ ബോട്ട് മുങ്ങി 500 മരണം. റോഹിങ്ക്യൻ അഭയാർഥികളാണ് മരിച്ചതെന്നാണ് വിവരം. രണ്ട് ബോട്ടുകൾ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്.മരണസംഖ്യ ഉയർന്നേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ജൂണ്‍ അവസാനമാണ് അപകടമുണ്ടായത്. ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്.കനത്ത കാലവർഷവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. പ്രാഥമിക വിവരങ്ങൾ പ്രകാരം, ജൂൺ അവസാനത്തോടെ മ്യാൻമറിലെ സംഘർഷബാധിതമായ രാഖൈൻ സംസ്ഥാനത്തുനിന്നാണ് ബോട്ടുകൾ പുറപ്പെട്ടത്. അയൽരാജ്യമായ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരും യാത്രക്കാരിൽ ഉൾപ്പെടുന്നു എന്നാണ് വിവരം
