ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
മുതിർന്ന ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്കും പുരസ്കാരം സമ്മാനിക്കും. ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.1977 ൽ ആദ്യ സിനിമയിലൂടെ തന്നെ മിഥുൻ ചക്രവർത്തി ദേശീയ പുരസ്ക്കാരം നേടിയിരുന്നു.
മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന അദ്ദേഹം നിലവിൽ ബിജെപിക്ക് ഒപ്പമാണ്.