ഡൽഹിയിലെ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണി
ഡൽഹിയിലെ നിരവധി സ്‌കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി . തിങ്കളാഴ്ച രാവിലെയാണ് വിവിധ സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയത്.
ഇതേ തുടർന്ന് ഡൽഹി പൊലീസ്, അഗ്നിരക്ഷാസേന, ബോംബ് നിർവീര്യമാക്കൽ വിഭാഗം എന്നിവർ വ്യാപക പരിശോധന നടത്തി. എന്നാൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷമായിരുന്നു പരിശോധന.
ഭീഷണി എത്തിയ ഇമെയിലുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.സ്ഥിരീകരിക്കാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങൾ ശാന്തത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.
