ഡൽഹിയിലെ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

  1. Home
  2. National

ഡൽഹിയിലെ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

security enhanced after bomb threat in Thiruvananthapuram


പരീക്ഷകൾ നടന്നുകൊണ്ടിരിക്കെ ഡൽഹിയിലെ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ദ ബ്രിട്ടീഷ് സ്‌കൂൾ, സർദാർ പട്ടേൽ സ്‌കൂൾ, സ്പ്രിംഗ്ഡേൽസ് സ്‌കൂൾ, എയർഫോഴ്സ് ബാൽ ഭാരതി സ്‌കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. ഭീഷണിയെ തുടർന്ന് സ്‌കൂളുകളിൽ സുരക്ഷാ പരിശോധന തുടരുകയാണ്.

ആർമി പബ്ലിക് സ്‌കൂളിൽ നിന്നാണ് ബോംബ് ഭീഷണിയെക്കുറിച്ച് ആദ്യ വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർഫോഴ്സ് അറിയിച്ചു. രാവിലെ 11.29ഓടെയാണ് വിവരം ലഭിച്ചത്. തുടർന്ന് വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.

രാവിലെ 10.30നും 10.40നും ഇടയിലാണ് വിവിധ സ്‌കൂളുകൾക്ക് ഭീഷണി ഇമെയിലുകൾ ലഭിച്ചതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയർഫോഴ്സ് സംഘങ്ങൾ പരിശോധന നടത്തുകയാണ്.

നിലവിൽ നടത്തിയ പരിശോധനകളിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണി ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.