അമിതാഭ് ബച്ചനും ദിൽജിത് ദൊസാഞ്ജിനും മുംബൈ മേയർക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

  1. Home
  2. National

അമിതാഭ് ബച്ചനും ദിൽജിത് ദൊസാഞ്ജിനും മുംബൈ മേയർക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

amitabh


ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള 'ജൽസ' ബംഗ്ലാവിനും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദൊസാഞ്ജിന്റെ സംഗീത പരിപാടി ലക്ഷ്യമിട്ടും ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു. നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് ബോളിവുഡിനെയും മുംബൈ നഗരത്തെയും നടുക്കി വീണ്ടും ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്.

'ഖലിസ്ഥാൻ നാഷണൽ ആർമി' എന്ന സംഘടനയുടെ പേരിലാണ് മേയറുടെ ഓഫീസിലേക്ക് ഇമെയിൽ സന്ദേശം വന്നത്. ഒക്ടോബർ 31 മുതൽ നവംബർ 27 വരെയുള്ള കാലയളവിൽ ബച്ചന്റെ വസതിയിലും നവംബർ 27-ന് മഹാലക്ഷ്മി റേസ്‌കോഴ്‌സിൽ നടക്കുന്ന ദിൽജിത് ദൊസാഞ്ജിന്റെ സംഗീത നിശയിലും ആക്രമണം നടത്തുമെന്നാണ് സന്ദേശത്തിലെ മുന്നറിയിപ്പ്. നഗരത്തിലെ ചില സ്കൂളുകളെയും സന്ദേശത്തിൽ ലക്ഷ്യമിട്ടിട്ടുണ്ട്.

സന്ദേശത്തെ തുടർന്ന് മുംബൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പരിശോധനകളിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വ്യാജ സന്ദേശമാകാനാണ് സാധ്യതയെന്നും പൊലീസ് സൂചിപ്പിച്ചു. എങ്കിലും മുൻകരുതലിന്റെ ഭാഗമായി അമിതാഭ് ബച്ചന്റെ വസതിയിലും പ്രമുഖരുടെ കേന്ദ്രങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.