വിവാഹ ചടങ്ങിനിടെ വഴക്കിട്ട വരനും വധുവും വിഷം കഴിച്ചു; വരൻ മരിച്ചു

  1. Home
  2. National

വിവാഹ ചടങ്ങിനിടെ വഴക്കിട്ട വരനും വധുവും വിഷം കഴിച്ചു; വരൻ മരിച്ചു

wedding


വിവാഹദിവസം പരസ്പരം വഴക്കിട്ട വരനും വധുവും വിഷം കഴിച്ചു. വിഷം കഴിച്ച വരൻ മരിച്ചു. വധു ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. മധ്യപ്രദേശിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. 

അമ്പലത്തിൽ വച്ച്  വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിന് ഇടയിലാണ് വരനും വധുവും തമ്മിൽ വഴക്കുണ്ടായതും വരൻ വിഷം കഴിച്ചതും. താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് വരന്‍ തന്നെയാണ് വധുവിനോടു പറഞ്ഞത്. ഇതറിഞ്ഞതിന് പിന്നാലെ വധുവും വിഷം കഴിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വധു ഇപ്പോൾ ജീവിക്കുന്നത്.

വിവാഹം കഴിക്കാനായി പെൺകുട്ടി യുവാവിനെ സ്ഥിരമായി നിർബന്ധിച്ചിരുന്നുവെന്നും ഇതേതുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വരന്റെ ബന്ധുക്കൾ ആരോപിച്ചു. ജോലി സംബന്ധമായി തനിക്ക് രണ്ടു വർഷം കൂടി സമയം വേണമെന്നായിരുന്നു യുവാവ് പെൺകുട്ടിയോട് പറഞ്ഞത്. എന്നാൽ ഇത് സമ്മതിക്കാതിരുന്ന പെൺകുട്ടി ഉടനെ വിവാഹം വേണമെന്ന് നിർബന്ധിച്ചുകൊണ്ടേയിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.