ഗുജറാത്തിൽ പാലം തകർന്നുള്ള അപകടം ; മരണസംഖ്യ ഒമ്പതായി
ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നിനുമായ അപകടത്തിൽ മരണസംഖ്യ ഒമ്പത് ആയി. വഡോദര ജില്ലയിലെ പാദ്രയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. പാലത്തിൽ ഉണ്ടായിരുന്ന രണ്ട് ട്രക്കുകൾ, ഒരു എസ് യു വി, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവ നദിയിലേക്ക് വീണതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പത്തോളംപേരെ രക്ഷപ്പെടുത്തിയതായും വഡോദര പോലീസ് സൂപ്രണ്ട് രോഹൻ ആനന്ദ് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാലം തകർന്ന സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവർക്ക് പ്രധനമന്ത്രി നരേന്ദ്ര രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50000 രൂപയും നൽകും
