ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകം; 11 പേർ അറസ്റ്റിലായി

  1. Home
  2. National

ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകം; 11 പേർ അറസ്റ്റിലായി

k strong


ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ 11 പേർ അറസ്റ്റിലായി. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ സഹോദരൻ ബാലു അടക്കം ഉള്ളവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് കാരണം മുൻവൈരാഗ്യം എന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ ദിവസം വൈകീട്ട് ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴാണ് ബൈക്കുകളിൽ എത്തിയ 6 അംഗ സംഘം കെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്.

 പ്രമുഖ ദേശീയപാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായ ദളിത്‌ നേതാവിന്റെ കൊലയിൽ നടുങ്ങിയിരിക്കുകയാണ് തമിഴ്നാട്. സിസിടിവി ദൃശ്യങ്ങളും ഫോൺ റെക്കോർഡുകളും പരിശോധിച്ച പൊലീസ് പുലർച്ചെയാണ് 8 പേരെ അറസ്റ് ചെയ്തത്. ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ കൊലയുമായി ബന്ധപ്പെടുള്ള പകയാണ് ആംസ്ട്രോങ്ങ് വധത്തിന് കാരണമെന്നാണ് പൊലീസിന്റെ അനൌദ്യോഗിക വിശദീകരണം. എന്നാൽ പിടിയിലായത് യഥാർത്ഥ പ്രതികൾ അല്ലെന്ന് ആരോപിച്ച് ബിഎസ്പി പ്രവർത്തകർ ചെന്നൈയിൽ റോഡ്‌ ഉപരോധിച്ചു.