കർണാടകയിൽ മലയാളി വിദ്യാർഥികളുടെ ബസ് അപകടത്തിൽപ്പെട്ടു; രണ്ടു മരണം, 26 പേർക്ക് പരിക്ക്

  1. Home
  2. National

കർണാടകയിൽ മലയാളി വിദ്യാർഥികളുടെ ബസ് അപകടത്തിൽപ്പെട്ടു; രണ്ടു മരണം, 26 പേർക്ക് പരിക്ക്

karnataka bus accident


കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്‌സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ് മരിച്ചത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. ഇതിൽ 19 പേർ മലയാളി വിദ്യാർഥിനികളാണ്, ആരുടെയും പരിക്ക് ഗുരുതരമല്ല.

ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്‌സൽ നഴ്‌സിങ് കോളജിലെ 53 വിദ്യാർഥികളാണ് വാഹനം മറിയുമ്പോൾ ബസിലുണ്ടായിരുന്നത്. ദേശീയപാത 48-ൽ ഐമംഗല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.