പഞ്ഞിമിഠായി ഇഷ്ടമുളളവരാണോ?: അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി; ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

  1. Home
  2. National

പഞ്ഞിമിഠായി ഇഷ്ടമുളളവരാണോ?: അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി; ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

candy


നല്ല റോസ് നിറത്തിലും, തൂവെള്ള നിറത്തിലും കാണുന്നവയാണ് ബോംബെ മിഠായി അഥവാ പഞ്ഞിമിഠായി. ഈ പഞ്ഞിമിഠായി നാവിൽ വയ്‌ക്കേണ്ട താമസം നിമിഷങ്ങൾക്ക് ഉള്ളിൽ അത് അലിഞ്ഞു തീരുകയും ചെയ്യും. 

ഒരു വടിയിൽ തൂക്കി പ്ലാസ്റ്റിക് കവറിൽ കൊച്ചു കൊച്ചു പാക്കറ്റുകൾ ആക്കി വിൽക്കുന്ന പഞ്ഞിമിഠായി ഇനി ദയവു ചെയ്തു കുഞ്ഞുങ്ങൾക്കു വാങ്ങി നൽകാതെ ഇരിക്കുക. കാരണം പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു.

അതിനാൽ ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നൽകി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്.എസ്‌. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഇത് മാത്രമല്ല പഞ്ചസാരകൊണ്ട് നിർമ്മിക്കുന്ന സ്പോഞ്ചുപോലുള്ള ഈ പലഹാരത്തെ പഞ്ഞി മിഠായി അഥവാ കോട്ടൺ കാന്റി എന്നും ആണ് വിളിക്കുന്നത് . പഞ്ചസാര സ്പോഞ്ചുപോലാക്കിയെടുക്കുന്നതുകൊണ്ട് ഇത് കാണാൻ വളരെ വലുതായിരിക്കും. ഉത്സവപ്പറമ്പുകളിലും സർക്കസ് മൈതാനങ്ങളിലും കാർണിവൽ ആഘോഷ സ്ഥലങ്ങളിലുമാണ് ഈ പലഹാരം സ്ഥിരമായി കാണാറുള്ളത്. വിവിധതരം കളറുകൾ ഇതിനെ ആകർഷകമാക്കാനായി ചേർക്കുന്നു.

ഒരു കോട്ടൺ കാന്റിയിൽ ഏകദേശം 100 മുതൽ 150 കലോറി ഊർജ്ജം ലഭ്യമായിരിക്കും. മേളകൾ, സർക്കസുകൾ, കാർണിവലുകൾ, ഉത്സവങ്ങൾ എന്നിവയിൽ ഇത് പലപ്പോഴും വിൽക്കപ്പെടുന്നു. ഒരു പ്ലാസ്റ്റിക് ബാഗിലോ വടിയിലോ പേപ്പർ കോണിലോ കൊല്ലം കരുനാഗപ്പള്ളിയിൽ അനധികൃത മിഠായി നിർമ്മാണ കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറങ്ങൾ കലർത്തിയാണ് പഞ്ഞിമിഠായി നിർമിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

കഴിഞ്ഞ ആറുമാസമായി കരുനാഗപ്പള്ളി പുതിയകാവിൽ ഈ മിഠായി നിർമാണ കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നു. ബോംബെ മിഠായി, അല്ലെങ്കിൽ പഞ്ഞിമിഠായി എന്ന് അറിയപ്പെടുന്ന ഉത്പന്നമാണ് ഇവിടെ നിർമിച്ചിരുന്നത്. 25-ലധികം ഇതര സംസ്ഥാനതൊഴിലാളികളാണ് നിർമാണം നടത്തിയിരുന്നത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു തൊഴിലാളികളുടെ താമസവും. മിഠായി ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിന് തൊട്ടു സമീപത്തായി കക്കൂസിന്റെ ടാങ്ക് പൊട്ടി അതിൽ നിന്നുള്ള മലിനജലംപുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതിന് സമീപത്ത് വെച്ചായിരുന്നു മിഠായിയുടെ ഉത്പാദനം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി കമ്മിഷണർ തോമസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുമ്പോൾ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ മിഠായി നിർമ്മാണം നടക്കുകയായിരുന്നു. വിൽപ്പനയ്ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ആയിരത്തോളം കവർ മിഠായികൾ നശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ കെട്ടിട ഉടമയ്ക്കെതിരേയും 25 ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിട ഉടമസ്ഥൻ തന്നെയാണ് മിഠായിയുടെ ഉത്പാദനം നടത്തിയിരുന്നതെന്നാണ് വിവരം. ബീച്ചുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് ഈ മിഠായി വിൽപ്പന നടത്തിയിരുന്നത് ഭക്ഷണത്തിൽ മായം ചേർക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒരു ഗുരുതരമായ പ്രശ്നമാണ്. വ്യത്യസ്തവും സൗകര്യപ്രദവുമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെങ്കിലും, പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിന്‍റെ പോഷകമൂല്യത്തെക്കുറിച്ചും, അവ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രഭാവത്തെക്കുറിച്ചും പലരും ചിന്തിക്കാറില്ല. വളരെ ശുദ്ധമെന്ന് നാം കരുതുന്ന പല നാടന്‍ വിഭവങ്ങളില്‍പ്പോലും മായം കലരുന്ന കാലമാണിത്. കടയില്‍ നിന്നും വാങ്ങുന്ന മധുരക്കിഴങ്ങില്‍പ്പോലും മായം കലര്‍ത്താറുണ്ട്. ഇതറിയാതെ പോയി വാങ്ങിക്കഴിച്ചാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും.

സാധാരണയായി പിങ്ക് കലര്‍ന്ന ചുവപ്പ് നിറമാണ് മധുരക്കിഴങ്ങിന്റേത്. ഈ നിറത്തില്‍പ്പോലും കള്ളത്തരം കാണിക്കാറുണ്ട്. മധുരക്കിഴങ്ങിൽ മായം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള എളുപ്പവഴി ഈയിടെ ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിച്ച്, മധുരക്കിഴങ്ങിന്‍റെ നിറം കൂട്ടുന്നു. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് ഇത്. ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണ്. മധുരക്കിഴങ്ങില്‍ മാത്രമല്ല, റാഗിയിലും മായം ചേർക്കാൻ ഈ രാസവസ്തു ഉപയോഗിക്കുന്നു.

മധുരക്കിഴങ്ങിൽ റോഡാമൈൻ ബി കലർന്നിട്ടുണ്ടോയെന്ന് വളരെ എളുപ്പത്തില്‍ പരിശോധിക്കാം. ഇതിനായി ആദ്യം, കുറച്ചു പഞ്ഞി എടുത്ത് കുറച്ച് വെള്ളത്തിലോ സസ്യ എണ്ണയിലോ മുക്കുക. എന്നിട്ട് മധുരക്കിഴങ്ങിന്‍റെ പുറംഭാഗം ഇതുകൊണ്ട് തടവുക. പഞ്ഞിക്ക് നിറംമാറ്റം ഒന്നുമില്ലെങ്കില്‍ അതിനർത്ഥം മധുരക്കിഴങ്ങ് കഴിക്കാൻ സുരക്ഷിതമാണ് എന്നാണ്. എന്നാല്‍, പഞ്ഞി ചുവപ്പ് കലർന്ന വയലറ്റായി മാറുകയാണെങ്കിൽ, അതിനർത്ഥം റോഡാമൈൻ ബി ചേർത്തിട്ടുണ്ടെന്നാണ്.

കുരുമുളക്, മുളകുപൊടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള വഴികളും ഈ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വളരെ എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ നടത്താവുന്ന പരിശോധനകളാണ് ഇവയെല്ലാം.