ജയിച്ചാൽ മണ്ഡലം നിറയെ മദ്യശാലകൾ; വിചിത്ര വാഗ്ദാനം നൽകി ലോക്സഭാ സ്ഥാനാർഥി

  1. Home
  2. National

ജയിച്ചാൽ മണ്ഡലം നിറയെ മദ്യശാലകൾ; വിചിത്ര വാഗ്ദാനം നൽകി ലോക്സഭാ സ്ഥാനാർഥി

candidate


തെരഞ്ഞെടുപ്പു കാലത്തു സ്ഥാനാർഥികളും പാർട്ടികളും നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്കു മുമ്പിൽ വയ്ക്കാറുണ്ട്. എന്നാൽ, മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ സ്ഥാനാർഥി വോട്ടർമാർക്കു നൽകിയ വാഗ്ദാനങ്ങൾ രാജ്യമാകെ ശ്രദ്ധയാകർഷിച്ചു. വിചിത്രമായ വാഗ്ദാനം നൽകിയത് വനിതാ സ്ഥാനാർഥിയായതുകൊണ്ടാണു വൻ ശ്രദ്ധ കിട്ടിയത്. 

തെരഞ്ഞെടുപ്പിൽ വിജയിച്ചിൽ ജ​ന​ങ്ങ​ൾ​ക്കു സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​സ്കി​യും ബി​യ​റും ന​ൽ​കു​മെ​ന്നാണു സ്ഥാനാർഥി വനിത റാവത്തിന്‍റെ വാ​ഗ്ദാ​നം. അ​ഖി​ല ഭാ​ര​തീ​യ മാ​ന​വ​ത പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വ​നി​ത എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും മദ്യശാലകൾ തു​റ​ക്കു​മെന്നും പറയുന്നു. മാ​ത്ര​മ​ല്ല, എം​പി ഫ​ണ്ടി​ൽനിന്നു പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത വി​സ്കി​യും ബി​യ​റും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും സ്ഥാനാർഥി പറ‍യുന്നു.

അ​ങ്ങേ​യ​റ്റം ദ​രി​ദ്ര​രാ​യ ആ​ളു​ക​ൾ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു. അവരിൽ ചിലർ മ​ദ്യം കു​ടി​ക്കു​ന്ന​തി​ൽ മാ​ത്രം ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്കു ഗു​ണ​നി​ല​വാ​ര​മു​ള്ള വി​സ്കി​യോ മദ്യം വാ​ങ്ങാ​ൻ ക​ഴി​യി​ല്ല. അ​വ​ർ നാ​ട​ൻ മ​ദ്യം മാ​ത്ര​മേ കു​ടി​ക്കൂ. അ​വ​ർ ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യം ആ​സ്വ​ദി​ക്കാ​ൻ താൻ  ആ​ഗ്ര​ഹി​ക്കു​ന്നതായും തന്‍റെ വാ​ഗ്ദാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് വനിത പ​റ​ഞ്ഞു.