150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാർ രാജസ്ഥാനിൽ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

  1. Home
  2. National

150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാർ രാജസ്ഥാനിൽ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

rajastan


രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി. മാരുതി സിയാസ് കാറിൽ കടത്തുകയായിരുന്ന 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടിച്ചെടുത്തത്. യൂറിയ വളത്തിന്റെ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സ്ഫോടകവസ്തുക്കൾക്ക് പുറമെ 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും പോലീസ് കണ്ടെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുന്ദിയിൽ നിന്ന് ടോങ്കിലേക്ക് സ്ഫോടകവസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയതെന്ന് ടോങ്ക് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര അറിയിച്ചു.

പുതുവത്സരാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങുന്നതിനിടെ ഇത്രയധികം സ്ഫോടകവസ്തുക്കൾ പിടികൂടിയത് വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിന് പിന്നിൽ അട്ടിമറി ലക്ഷ്യങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.