ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; 24 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ രക്ഷാപ്രവർത്തനം തുടരുന്നു

  1. Home
  2. National

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; 24 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ രക്ഷാപ്രവർത്തനം തുടരുന്നു

osidha ship


ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പാനമ പതാക വഹിച്ച ചരക്കുകപ്പൽ എം.വി ഓഷ്യൻ-വിന്നർ മുങ്ങി. പാരദീപ് തുറമുഖത്തുനിന്ന് 1700 ടൺ ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 ചൈനീസ് പൗരന്മാരും മൂന്ന് മ്യാന്മർ സ്വദേശികളും ഒരു ബംഗ്ലാദേശിയും ഉൾപ്പെടെ 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഒഡീഷ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി നടത്തുന്ന തിരച്ചിലിൽ മൂന്ന് പേരെ നിലവിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകി.