ജാതി സെൻസസ് നയപരമായ തീരുമാനം; ഹർജി തള്ളി സുപ്രീം കോടതി

  1. Home
  2. National

ജാതി സെൻസസ് നയപരമായ തീരുമാനം; ഹർജി തള്ളി സുപ്രീം കോടതി

   supreme court


ജാതി സെൻസസിനെതിരായ പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. പിന്നാക്ക വിഭാഗങ്ങളിൽ എത്ര പേർ ഉണ്ടെന്ന് സർക്കാർ അറിയേണ്ടതുണ്ടെന്നും അത് നയപരമായ വിഷയമാണെന്നും കോടതി വ്യക്തമാക്കി.
സെൻസസിൽ ജാതി കണക്കെടുപ്പ് നടത്തണമോയെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്  നിരീക്ഷിച്ചു.
പൊതു പ്രവർത്തകനായ സുധാകർ ഗുംമുല സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. പിന്നാക്ക വിഭാഗങ്ങളിലെ ജനസംഖ്യയും അവർക്കായി ആവശ്യമായ ക്ഷേമപദ്ധതികളും സർക്കാർ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് തന്നെ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് തെറ്റാണെന്ന് പറയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.