ഡല്‍ഹി മദ്യനയ കേസ്; സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം

  1. Home
  2. National

ഡല്‍ഹി മദ്യനയ കേസ്; സിസോദിയയെ ഒഴിവാക്കി സിബിഐയുടെ കുറ്റപത്രം

maneesh


ഡല്‍ഹി മദ്യനയക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായർ ഉൾപ്പെടെയുള്ള ഏഴ് പേരെ പ്രതി ചേർത്താണ് കുറ്റപത്രം നല്‍കിയത്.

മലയാളിയായ അരുൺ ആർ പിള്ള, രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതിയാക്കിയിട്ടുള്ളത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് സമർപ്പിച്ച കുറ്റപത്രത്തില്‍ ഇല്ലെന്നാണ് സൂചന. മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഇപ്പോള്‍ ഡല്‍ഹിയിലെ സിബിഐ കോടതി പരിഗണിക്കുകയാണ്.