സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം :സിബിഎസ്ഇ ചെയർമാനും സെക്രട്ടറിക്കും സ്ഥലം മാറ്റം; നടപടി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം

  1. Home
  2. National

സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം :സിബിഎസ്ഇ ചെയർമാനും സെക്രട്ടറിക്കും സ്ഥലം മാറ്റം; നടപടി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം

CBSE


സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും കേന്ദ്ര സർക്കാർ അടിയന്തരമായി സ്ഥലം മാറ്റി .ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് സ്ഥലം മാറ്റിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് നടപടി. ഡിജിറ്റൽ മൂല്യനിർണയത്തിനായി ഉപയോഗിച്ച ഓൺ-സ്‌ക്രീൻ മാർക്കിങ് സേവനങ്ങളുടെ കരാർ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്.പരീക്ഷാ ഫലങ്ങൾക്ക് ശേഷമുള്ള മൂല്യനിർണയ രീതികളെക്കുറിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ വ്യാപകമായ ആശങ്കയും പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ.