'ഒരു രാജ്യം, ഒരു സമയം': 2027 മാർച്ച് മുതൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കി കേന്ദ്ര വിജ്ഞാപനം

  1. Home
  2. National

'ഒരു രാജ്യം, ഒരു സമയം': 2027 മാർച്ച് മുതൽ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കി കേന്ദ്ര വിജ്ഞാപനം

ist


രാജ്യത്ത് നിയമപരവും വാണിജ്യപരവും ഡിജിറ്റൽ, ഭരണപരവുമായ എല്ലാ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 2027 മാർച്ച് മുതൽ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും പുതിയ സമയക്രമം പിന്തുടരണം. ഇതുസംബന്ധിച്ച 'ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ചട്ടങ്ങൾ, 2026' കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.

സുരക്ഷിതവും ഏകീകൃതവുമായ ദേശീയ സമയക്രമം സൃഷ്ടിക്കുന്നതിനും, നിർണായക ആവശ്യങ്ങൾക്ക് ജി.പി.എസ് (GPS) പോലുള്ള വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ നടപടി. ഡിജിറ്റൽ സംവിധാനങ്ങളിലും ബാങ്കിങ്, വാണിജ്യ ഇടപാടുകളിലും സമയക്രമത്തിലെ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

നിലവിൽ ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ ഉൾപ്പെടെ വിദേശ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. ഏകീകൃത ഐ.എസ്.ടി പ്രാബല്യത്തിൽ വരുന്നതോടെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും സൈബർ കുറ്റകൃത്യങ്ങളുടെ സാധ്യത കുറയ്ക്കാനും സാധിക്കും. കൂടാതെ ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിലും കൃത്യമായ ഏകോപനം ഉറപ്പാക്കാനാകും.