പ്രളയബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ് ഫണ്ട് അനുവദിച്ച് കേന്ദ്രം; പട്ടികയിൽ കേരളമില്ല

  1. Home
  2. National

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ് ഫണ്ട് അനുവദിച്ച് കേന്ദ്രം; പട്ടികയിൽ കേരളമില്ല

image


പ്രളയബാധിത സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 2117.85 കോടി രൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. ഹിമാചൽ പ്രദേശ്, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് അടിയന്തര സഹായമായി തുക അനുവദിച്ചത്. എന്നാൽ ഫണ്ട് അനുവദിച്ച പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.

പ്രളയവും പ്രകൃതിക്ഷോഭവും നേരിടുന്ന സംസ്ഥാനങ്ങൾക്ക് അടിയന്തര സഹായമായാണ് കേന്ദ്ര സർക്കാർ എസ്ഡിആർഎഫ് ഫണ്ട് അനുവദിച്ചത്. ഹിമാചൽ പ്രദേശ്, ഒഡിഷ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് ആദ്യ ഗഡു നേരത്തെ അനുവദിച്ചിരുന്നു.രണ്ടാം ഗഡുവായി ഹിമാചൽ പ്രദേശിന് 193.95 കോടി രൂപയും ഒഡിഷയ്ക്ക് 500 കോടി രൂപയും അനുവദിച്ചു. അരുണാചൽ പ്രദേശിന് 44.55 കോടി രൂപയും അസമിന് 379.35 കോടി രൂപയും ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും 500 കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.അടിയന്തര സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനങ്ങൾക്ക് മുൻകൂർ സഹായം അനുവദിച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.