സ്ലീപ്പിങ് മോഡിലെ വിക്രം ലാൻഡർ; ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം പങ്കുവെച്ച് ഐഎസ്ആർഒ

  1. Home
  2. National

സ്ലീപ്പിങ് മോഡിലെ വിക്രം ലാൻഡർ; ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം പങ്കുവെച്ച് ഐഎസ്ആർഒ

Chandrayaan 3 vikram


ചന്ദ്രയാൻ രണ്ട് ഓർബിറ്റർ പകർത്തിയ സ്ലീപ്പിങ് മോഡിൽ പ്രവേശിച്ച വിക്രം ലാൻഡറിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് ഐഎസ്ആർഒ. ചന്ദ്രയാൻ-2 ഓർബിറ്ററിൽ ഉണ്ടായിരുന്ന ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (DFSR) എന്ന ഉപകരണം സെപ്തംബർ ആറിന് പകർത്തിയ ചിത്രമാണിത്. ചന്ദ്രയാൻ രണ്ടിന്റെ വിക്രം ലാൻഡറിൻ്റെ സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടിരുന്നെങ്കിലും, ഇതിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്.


ഈ ഓർബിറ്ററാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിക്രം ലാൻഡർ സ്ലീപ്പിങ് മോഡിലായത്. ലാൻഡറിനും റോവറിനും ഭൂമിയിലെ 14 ദിവസം വരുന്ന ചന്ദ്രനിലെ ഒരു പകൽക്കാലമാണ് ആയുസ്. സൗരോർജ പാനലുകൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന  ഇവയുടെ ഊർജം ലാഭിക്കുന്നതിനും, ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്നതിനുമാണ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. ഈ മാസം 22ന് വീണ്ടും ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ.