ക്രിസ്മസ് അവധി; കേരളത്തിലേക്ക് 20 അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി
ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് 20 അധിക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഡിസംബർ 20 മുതൽ 24 വരെയാണ് പ്രത്യേക സർവീസുകൾ നടത്തുക. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കാണ് അധിക ബസുകൾ അനുവദിച്ചിരിക്കുന്നത്.
ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകൾ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കിന് ഒരു പരിധിവരെ ആശ്വാസമാകുന്നതാണ് കർണാടക ആർടിസിയുടെ അധിക സർവീസുകൾ. യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ബുക്കിങ് അനുസരിച്ച് കൂടുതൽ സർവീസുകൾ അനുവദിക്കാനും അധികൃതർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
