2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആറാം റാങ്ക് നേടി കോട്ടയം സ്വദേശിനി ഗഹന നവ്യ ജെയിംസ്

  1. Home
  2. National

2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആറാം റാങ്ക് നേടി കോട്ടയം സ്വദേശിനി ഗഹന നവ്യ ജെയിംസ്

Civil service exam


2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോർ ഒന്നാം റാങ്കും ഗരിമ ലോഹിയ രണ്ടാം റാങ്കും കരസ്ഥമാക്കി. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. ആറാം റാങ്ക് നേടിയ കോട്ടയം പാല സ്വദേശിനി ഗഹന നവ്യ ജെയിംസ് ആണ് മലയാളി വിദ്യാർത്ഥിനികളിൽ ഒന്നാമത്.

മലയാളിയായ ആര്യ വിഎം 36ആം റാങ്കും, അനൂപ് ദാസ് 38ആം റാങ്കും കരസ്ഥമാക്കി. ആദ്യ 50 റാങ്കുകളിൽ മൂന്ന് മലയാളികളാണ് ഉള്ളത്. സിവിൽ സർവീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ 345 പേരാണ് യോഗ്യത നേടിയിട്ടുള്ളത്.