ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം ഇനി കാവി; മൂല്യങ്ങൾ തുടരുമെന്ന് ദൂരദർശൻ

  1. Home
  2. National

ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം ഇനി കാവി; മൂല്യങ്ങൾ തുടരുമെന്ന് ദൂരദർശൻ

dd


കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ടെലിവിഷൻ ചാനലായ ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി ദൂരദർശൻ. നേരത്തേ ചുവപ്പായിരുന്ന നിറം കാവിയാക്കി മാറ്റുകയാണ് ചെയ്തത്. ന്യൂസ് എന്ന ഹിന്ദിയിലുള്ള എഴുത്തും കാവി നിറത്തിലാണ്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോ സംവിധാനവും പുതിയ വെബ്‌സൈറ്റും അവതരിപ്പിച്ചതിനൊപ്പമാണു ലോഗോയിലെ മാറ്റങ്ങളും. 'മൂല്യങ്ങൾ പഴയതു തന്നെയെങ്കിലും പുതിയ രൂപത്തിൽ ഞങ്ങളെ കാണാം. ഇതുവരെ കാണാത്ത വാർത്താ യാത്രയ്ക്കു തയാറെടുക്കൂ' എന്ന അടിക്കുറിപ്പോടെയാണു പുതിയ ചാനൽ രൂപം സമൂഹമാധ്യമങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെയും യുട്യൂബിലെയും പേജുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.