മണിപ്പൂരിൽ വീണ്ടും സംഘർഷം; നിരോധനാജ്ഞയും ഇന്റർനെറ്റ്‌ വിലക്കും പ്രഖ്യാപിച്ചു, വീടുകൾക്ക് തീയിട്ടു

  1. Home
  2. National

മണിപ്പൂരിൽ വീണ്ടും സംഘർഷം; നിരോധനാജ്ഞയും ഇന്റർനെറ്റ്‌ വിലക്കും പ്രഖ്യാപിച്ചു, വീടുകൾക്ക് തീയിട്ടു

Manipur conflict


മണിപ്പുർ തലസ്ഥാനമായ ഇംഫാലിനടുത്ത് വീണ്ടും സ്ഫോടനം. മെയ്തി, കുകി എന്നീ ഗോത്രവിഭാഗങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. പ്രാദേശിക ചന്തയിലെ സ്ഥലത്തിന്റെ പേരിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സംഘർഷം തുടങ്ങിയത്. തുടർന്ന് പ്രദേശത്ത് സൈനിക-അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിപ്പിച്ചു. ഇവിടെ വീണ്ടും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ദിവസം കൂടി ഇന്റർനെറ്റ് വിലക്ക്  തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.


സംഘർഷത്തിനിടെ കലാപകാരികൾ വീടുകൾ തീവെച്ചു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് വീണ്ടും കലാപമുണ്ടായത്. വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 74-ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.