രണ്ട് സർക്കാരുകൾ തമ്മിലുള്ള സംഘർഷം; ഡൽഹിയിൽ ഭരണം കൊണ്ടുനടക്കുന്നതിന് എനിക്ക് നൊബേൽ തരണം; കെജ്‌രിവാള്‍

  1. Home
  2. National

രണ്ട് സർക്കാരുകൾ തമ്മിലുള്ള സംഘർഷം; ഡൽഹിയിൽ ഭരണം കൊണ്ടുനടക്കുന്നതിന് എനിക്ക് നൊബേൽ തരണം; കെജ്‌രിവാള്‍

kejriwal


ബിജെപി സർക്കാരിനെ ഭയന്ന് എഎപി സർക്കാരിന്റെ നിർദേശങ്ങൾ ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നാരോപിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. രണ്ട് സർക്കാരുകൾ തമ്മിലുള്ള സംഘർഷങ്ങൾക്ഷക്കിടയിൽ ദേശീയ തലസ്ഥാനത്ത് ഭരണം നടത്തുന്നതിന് തനിക്ക് നൊബേൽ സമ്മാനം നൽകണമെന്നും അരവിന്ദ് കെജ്‌രിവാൾ ബിജെപിയെ കടന്നാക്രമിച്ചു കൊണ്ട് വ്യക്തമാക്കി.

ഡൽഹിയിലെ സ്കൂളുകളുടെയും ആശുപത്രികളുടെയും നിർമ്മാണം തടസപ്പെടുത്താൻ ബിജെപി ശ്രമിച്ചു. അവരുടെ മക്കളെ പോലെ നിർധനരുടെ കുട്ടികൾക്കും ഒരേ നിരലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹമൊന്നും ബിജെപിക്കില്ല. ഡൽഹിയിൽ എങ്ങനെയാണ് ഭരണം നടത്തുന്നതെന്ന് എനിക്ക് മാത്രമേ അറിയൂ, അതിന് എനിക്കൊരു നൊബേൽ സമ്മാനം തന്നെ ലഭിക്കണം,' കെജ്‌രിവാള്‍ വ്യക്തമാക്കി.

കുടിശ്ശികയുള്ള വാട്ടർ ബില്ലുകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിൽ നിന്ന് എഎപി സർക്കാരിനെ തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഡൽഹി ജൽ ബോർഡ് പദ്ധതി പാസാക്കി. ഇനി ഈ പദ്ധതി മന്ത്രിസഭ പാസാക്കേണ്ടതുണ്ട്. എന്നാൽ ഈ പദ്ധതി നിർത്താൻ ബിജെപി ഡൽഹി എൽ ജിയോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അവർ പേടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ബിൽ കൊണ്ടുവരാത്തതെന്ന് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജും വിദ്യാഭ്യാസ മന്ത്രിയായ അതിഷിയും ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ തങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ജയിലിൽ കിടക്കുന്നത് പോലെ തങ്ങളും കിടക്കേണ്ടി വരുമെന്നുമാണ് അവർ പറഞ്ഞത്. മാത്രമല്ല, ഇഡിക്കും സിബിഐക്കും കള്ളക്കേസുകൾ നൽകി ബിജെപി ജയിലിൽ അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.