പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ്

  1. Home
  2. National

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ്

image


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. അനുനയ നീക്കവുമായി സമരവേദിയിലെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന് മുന്നിൽ കോൺഗ്രസ് അഞ്ച് ആവശ്യങ്ങൾ മുന്നോട്ടുവച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. നീറ്റ് പരീക്ഷയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുക, പാർലമെന്റില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം,വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി രാജിവെക്കണം,വിദ്യാർഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണം,പാർലമെന്‍റ് നിർത്തിവെച്ച് വിദ്യാർഥികളുടെ ആവശ്യങ്ങള്‍ ചർച്ച ചെയ്യണം എന്നിവയാണ് കോൺഗ്രസ് മുന്നോട്ടുവച്ച മറ്റ് ആവശ്യങ്ങൾ.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ അനുനയ നീക്കവുമായി രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെയാണ് സർക്കാർ സമരവേദിയിലേക്ക് അയച്ചത്.രാഹുൽ ​ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും രാഹുൽ ​ഗാന്ധി അനുനയ നീക്കം തള്ളുകയായിരുന്നു. പിന്നാലെ സമരവേദിയിൽ നിന്ന് മടങ്ങിയ ജിതേന്ദ്ര സിം​ഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീണ്ടും സമരവേദിയിലേയ്ക്ക് മടങ്ങിയെത്തി കോൺ​ഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.