കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂലൈ 15 ന്

  1. Home
  2. National

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂലൈ 15 ന്

Sonia Gandhi


കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂലൈ 15-ന് ചേരും. സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേര്‍ത്തത്. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില്‍ ചര്‍ച്ചയാകും. പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും.

തിരുവനന്തപുരത്തെ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. നിലവില്‍ വിദേശപര്യടനത്തിലായതിനാല്‍ ജൂലൈ 15ന് ശേഷം മാത്രമേ അദ്ദേഹം തിരിച്ചെത്തു,അതിനാല്‍ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്