സിഖ് വിരുദ്ധ കലാപ വാർഷികദിനത്തിൽ കോൺഗ്രസ് റാലി; ബിജെപി പ്രതിഷേധ മാർച്ച് നടത്തി

  1. Home
  2. National

സിഖ് വിരുദ്ധ കലാപ വാർഷികദിനത്തിൽ കോൺഗ്രസ് റാലി; ബിജെപി പ്രതിഷേധ മാർച്ച് നടത്തി

image


1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷികദിനത്തിൽ ഡൽഹിയിലെ രാംലീലാ മൈതാനിയിൽ കോൺഗ്രസ് റാലി സംഘടിപ്പിച്ചതിനെതിരെ ബിജെപിയുടെ പ്രതിഷേധം. പടിഞ്ഞാറൻ ഡൽഹിയിൽ ദേശീയ പതാകയുമേന്തി ആയിരത്തോളം പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് നടത്തി.

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രി മൻജീന്ദർ സിങ് സിർസ, ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര തുടങ്ങിയവരും പങ്കെടുത്തു. കലാപത്തിന്റെ വാർഷികദിനത്തിൽ റാലി സംഘടിപ്പിച്ചതിൽ കോൺഗ്രസ് മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം.

1984 നവംബർ ഒന്നിന് ഡൽഹിയിൽ നടന്നത് കൂട്ടക്കൊലയായിരുന്നുവെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. അന്ന് 2,733 പേർ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും അതൊരു വംശഹത്യയായിരുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.