പാചകവാതക വില കുതിക്കുന്നു; വാണിജ്യ സിലിണ്ടറിന് 42 രൂപയയുടെ വർധന
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിച്ചു. 19 കിലോ സിലിണ്ടറിന് 42 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി.ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. അതേസമയം, 5 കിലോ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിന് 11 രൂപയുടെ വർധനവുണ്ട്. ഡൽഹിയിൽ എഫ്ടിഎൽ സിലിണ്ടറിന്റെ വില 821.50 രൂപയായി.കഴിഞ്ഞ മാസം ആദ്യത്തിലും വാണിജ്യ സിലിണ്ടർ വിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. അന്ന് 993 രൂപയുടെ വലിയ വർധനവാണ് ഉണ്ടായത്. വില വർധന ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, കാന്റീൻ ഉടമകൾ എന്നിവർക്കു വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനെ തുടർന്ന് എൽപിജി വിതരണത്തിൽ ഉണ്ടായ നിയന്ത്രണങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും വില വർധനയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.
